രാജ്യത്തിന്റെ പുരോഗതിക്കും വ്യവസായപരമായ നേട്ടത്തിനും ഉതകുന്നതാണ് ഭാരത റെയില്‍വെ. മോദി സര്‍ക്കാരിന്റെ കീഴില്‍ രണ്ട് വര്‍ഷക്കാലം കൊണ്ട് ഭാരത റെയില്‍വെയില്‍ വന്ന മാറ്റങ്ങളും നേട്ടങ്ങളും ശ്രദ്ധേയമാണ്. അവയിലേക്ക് ഒരു എത്തിനോട്ടം.
- 2009-14ലെ ശരാശരി വാര്‍ഷിക കമ്മീഷനെ അപേക്ഷിച്ച് മോദി സർക്കാരിന്റെ കീഴിൽ ബ്രോഡ് ഗേജ് ലൈനുകളില്‍ 85 ശതമാനം വർധനവാണുണ്ടായത്. അതായത് 2828 കിലോമീറ്റർ ട്രാക്കുകൾ നിർമ്മിക്കാൻ സാധിച്ചു. 2014-2016 കാലയളവിൽ ഒരു ദിവസം 7.7 കിലോമീറ്റർ റെയിൽവെ ട്രാക്കുകളാണ് നിർമ്മിക്കട്ടത്. എന്നാൽ 2009-2014 കാലയളവിൽ പ്രതിദിനം വെറും 4.3 കിലോമീറ്റർ ട്രാക്കുകളെ നിർമ്മിക്കാൻ സാധിച്ചുള്ളു.
- 2015-2016 കാലഘട്ടത്തിൽ 94,000 കോടി രൂപയാണ് പദ്ധതി ചെലവായി സർക്കാർ വകയിരുത്തിയത്. ഇത് മുൻ വർഷങ്ങളേക്കാൾ രണ്ടിരട്ടിയാണ് എന്നത് ശ്രദ്ധേയമാണ്. റെയിൽവെയുടെ വൈദ്യുതവൽക്കരണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനയുണ്ടായി. 1730 കിലോമീറ്ററാണ് മോദി സർക്കാരിന് വൈദ്യുതവൽക്കരിക്കാനായത്. എന്നാൽ മുൻ സർക്കാർ 1184 കിലോമീറ്റർ മാത്രമാണ് വൈദ്യുതവൽക്കരിച്ചത്.
- പുതുമയാർന്ന രീതിയിൽ നവമാധ്യമങ്ങളിലൂടെ യാത്രക്കാരുടെ പരാതികളോട് അനുഭാവപൂർവം പ്രതികരിക്കാൻ റെയിൽവെക്ക് സാധിച്ചു. ഭാരതത്തിലെ സ്റ്റേഷനുകളിൽ ശുചിത്വ പദ്ധതികളായ സ്വച്ഛ് റെയിൽ, സ്വച്ഛ് ഭാരത്, കോച്ചുകളുടെ ശുദ്ധീകരണം എന്നിവ നടപ്പാക്കാനായി. ഇതിനു പുറമെ ഇ കാറ്ററിങ്, ഇ വീൽചെയർ, ഇ ബെഡ്റോൾ സംവിധാനങ്ങൾ തുടങ്ങാനായി.
- ഈ വർഷ കാലയളവിൽ റെയിൽവെ ടിക്കറ്റുകളുടെ പരിധി ഉയർത്താനായി. ഓട്ടോമാറ്റിക് സംവിധാനത്തോടു കൂടിയുള്ള വിൽപ്പന യന്ത്രങ്ങൾ സ്റ്റേഷനുകളിൽ സ്ഥാപിക്കാനായി. ഇതിനു പുറമെ മൊബൈൽ ആപ്ലീക്കേഷൻ വഴി ടിക്കറ്റുകൾ റദ്ദ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തി.
- ഭാരതത്തിന്റെ അതിവേഗ ട്രെയിനായ ഗതിമാൻ ഓടിത്തുടങ്ങിയത് റെയിൽവെയുടെ അഭിമാന നേട്ടമാണ്. ഇതിനു പുറമെ സ്പാനിഷ് നിർമ്മിത ടാൽഗോ ട്രെയിൻപരീക്ഷണ ഘട്ടത്തിലുമാണ്. റെയിൽവെക്ക് കടന്നു ചെല്ലാൻ സാധിക്കാതിരുന്ന ഭാരതത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ആസാം, അഗർത്തല, മണിപ്പൂർ, മിസോറാം എന്നിവയെ ബ്രോഡ്ഗേജ് വഴി ബന്ധിപ്പിക്കാനായി.
- 2018ഓടു കൂടി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സംവിധാനം ഒരുക്കാനുള്ള ലക്ഷ്യത്തിലാണ്. പുതിയ പദ്ധതികൾക്ക് അനുവദിച്ച തുകയുടെ ഒരു ശതമാനം പ്രകൃതി സുരക്ഷക്കായി നീക്കി വെച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി റെയിൽവെ ട്രാക്കുകളിലെ സാധാരണ ബൾബുകൾക്ക് പകരം എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാനായി. 100 ശതമാനവും അഴിമതി രഹിത രീതിയിലാണ് റെയിൽവെയുടെ പദ്ധതികൾ നടക്കുന്നതെന്ന് സർക്കാരിന്റെ നേട്ടം തന്നെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: