ന്യൂദല്‍ഹി: മണിപ്പൂരിലെ സാമൂഹ്യ പ്രവര്‍ത്തക ഇറോം ശര്‍മ്മിള കഴിഞ്ഞ 16 വര്‍ഷമായി നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിക്കുന്നു. ആഗസ്റ്റ് ഒന്‍പതിന് ഉപവാസം അവസാനിപ്പിച്ച ശേഷം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. സൈന്യത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഉപവാസം ആരംഭിച്ചത്. എന്നാല്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തീരുമാനമൊന്നും ഉണ്ടായതുമില്ല.
2000 നവംബര്‍ മുതലാണ് ഇറോം ശര്‍മ്മിള നിരാഹാര സമരം ആരംഭിച്ചത്. സായുധസേനയ്ക്ക് പ്രത്യേകാധികാരം നല്കുന്ന അഫ്സ്പ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടാണ് ശര്‍മ്മിള ഉപവാസം ആരംഭിച്ചത്. ഇംഫാലില്‍ സൈനിക വെടിവയ്പ്പില്‍ 10 പേര് മരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.
ആത്മഹത്യാശ്രമത്തിന് നിരവധി തവണ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കിയരുന്നു. ട്യൂബിലൂടെ ഭക്ഷണം നല്‍കിയാണ് ഇവരുടെ ജീവന് നിലനിര്‍ത്തിയിരുന്നത്. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആംആദ്മി പാര്‍ട്ടിയുടെ ക്ഷണം ഇവര്‍ നിരസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: