ചെന്നൈ: ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ തെരച്ചിലിന്റെ വ്യാപ്തി കൂട്ടുന്നു. വിമാനത്തിലെ ഇന്ധനം സമുദ്രോപരിതലത്തിൽ പരന്നിട്ടുണ്ടോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും സൂചനകൾ ലഭിക്കാനിടയുണ്ടോ എന്ന ലക്ഷ്യത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
സമുദ്രാന്തർഭാഗത്ത് വിമാനത്തിന്റെ ലോഹപ്പാളികൾ കിടപ്പുണ്ടെങ്കിൽ അവ പ്രതിഫലിപ്പിക്കുന്നതിനുള്ള സോണാർ സിഗ്നലുകളെ ആശ്രയിച്ചായിരിക്കും പ്രധാനമായും തെരച്ചിൽ. പക്ഷേ 4.5 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ ഇതെല്ലാം പ്രാവർത്തികമാക്കുന്നതിന് മാസങ്ങളെടുക്കും.
വിമാനങ്ങളിലെ അടിസ്ഥാന സുരക്ഷാ ഉപകരണമായ അണ്ടർ വാട്ടർ ലൊക്കേറ്റർ ബീക്കൺ (യുഎൽബി) കാണാതായ വിമാനത്തിൽ ഉണ്ടായിരുന്നില്ല.
വിമാനം അപകടത്തിൽപെട്ടാൽ ജലത്തിലൂടെ സിഗ്നലുകൾ നൽകുന്ന യുഎൽബിയുടെ അഭാവമാണ് അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് പ്രധാന തടസ്സമാകുന്നത്. വിമാനത്തിൽ രണ്ട് എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററുകൾ (ഇഎൽടി) ഉണ്ടെങ്കിലും സമുദ്രാന്തർഭാഗത്തു നിന്ന് സന്ദേശങ്ങൾ അയയ്ക്കാൻ യുഎൽബി പര്യാപ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: