ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് മറുപടിയുമായി ഭാരതം രംഗത്ത്. പാക്കിസ്ഥാന് കയറ്റുമതി ചെയ്യുന്നത് അന്താരാഷ്ട്ര ഭീകരവാദവും കള്ളപ്പണവും മയക്കുമരുന്നുമാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
പാക്കിസ്ഥാന്റെ മുദ്രപതിഞ്ഞ ഇവയുടെ തിക്തഫലങ്ങള്‍ ഭാരതവും മറ്റ് അയല്‍ രാജ്യങ്ങളും അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷമുണ്ടായ കശ്മീരിലെ പ്രദേശങ്ങളിലേക്ക് സാധന സാമഗ്രികള്‍ അയക്കാമെന്ന പാക് ഹൈക്കമ്മീഷണറുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് വികാസ് സ്വരൂപ് ഇക്കാര്യം പറഞ്ഞത്.
പാക്കിസ്ഥാന്റെ സഹായം ഭാരതം പൂര്‍ണമായും നിരസിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: