കൊച്ചി: മതാചാര പ്രകാരം നടന്നെന്ന് ഉറപ്പാക്കാതെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കല്യാണം രജിസ്റ്റര്‍ ചെയ്യരുതെന്ന് ഹൈക്കോടതി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കല്യാണ രജിസ്ട്രേഷനു സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണം, കോടതി നിര്‍ദ്ദേശിച്ചു.
വിവിധ മതത്തിലുള്ളവരുടെ കല്യാണം നടത്തിയതിന് ശിവഗിരി മഠവും എസ്എന്‍ഡിപി യോഗം പോലെയുള്ള സമുദായ സംഘടനകളും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും ജസ്റ്റീസ് കെ. സുരേന്ദ്രമോഹന്‍, ജസ്റ്റീസ് മേരി ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. വധൂവരന്മാര് വിവിധ മതത്തിലുള്ളവരായാല് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍, പിന്തുടര്ച്ചാവകാശം സംബന്ധിച്ച നിയമത്തര്ക്കങ്ങളില് ഇതു പ്രശ്നമാകും.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും മത സാമുദായിക സംഘടനകളും നിയമാനുസൃതവും മതാചാരപ്രകാരവുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിവാഹം നടന്നതെന്ന് ഉറപ്പാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഒളിച്ചോടിപ്പോയ പത്തൊമ്പതുകാരിയായ ചെറു മകളെ തിരിച്ചു കിട്ടാന്‍ തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനി തങ്കമ്മ കോശി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: