റങ്കൂൺ: മ്യാന്മറിലെ റോഹിങ്ക്യ വംശജര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ വീടുകളും കെട്ടിടങ്ങളും സൈന്യം തീവെച്ചു നശിപ്പിച്ചു. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചാണ് (എച്ച്ആര്ഡബ്ള്യു) ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
സൈന്യം മൂന്നു ഗ്രാമങ്ങള്‍ അഗ്നിക്കിരയായതായി എച്ച്ആര്ഡബ്ള്യു പറഞ്ഞു. എന്നാൽ പടിഞ്ഞാറന്‍ സംസ്ഥാനമായ രാഖൈനില്‍ കലാപം രൂക്ഷമാകുന്നതായി സൈന്യം അറിയിച്ചു. സെക്യൂരിറ്റി ഫോഴ്സിനു നേരെ ആക്രമണമുണ്ടായതായും 28 ഓളം അക്രമകാരികളെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: