മൊഗാദിഷു: സൊമാലിയയിൽ സുരക്ഷാസേന നടത്തിയ തെരച്ചലിൽ 20 അൽഷബാബ് ഭീകരരെ അറസ്റ്റ് ചെയ്തു. മൊഗാദിഷുവിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവരെയാണ് സൈന്യം അറസ്റ്റ് ചെയ്തത്.
ഹമാര്‍ ജജാബ്, വാബേരി എന്നി ജില്ലകളിലാണ് സുരക്ഷാസേന തെരച്ചില്‍ നടത്തിയത്. ജില്ലകളിലും സമീപ പ്രദേശങ്ങളിലും ഭീകരർ തമ്പടിച്ചിരിക്കുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ നടത്തിയത്. രാജ്യത്തിനെതിരെ ദീർഘനാളായി യുദ്ധം നടത്തുന്ന ഭീകര സംഘനയാണ് അൽഷബാബ്.
സൊമാലിയയിൽ നവംബർ 30ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് ആക്രമണങ്ങൾ നടത്താനുള്ള പദ്ധതികളാണ് അൽഷബാബ് മെനയുന്നതെന്ന് സൈന്യം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: