ഒറ്റപ്പാലം : നഗരപരിധിയിലെ ഹോട്ടലുകളിലുംആശുപത്രി കാന്റീനുകളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മത്സ്യ മാംസ വിഭവങ്ങളും, ഭക്ഷണ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തു.
ആതിര, താജ് ഹോട്ടലുകള്‍ ,സെവന്ത് ഡേ, സെല്‍ മാക്ക് ആശുപത്രി കാന്റിനുകള്‍, എന്നിവിടങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.
ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണപദാര്ത്ഥങ്ങളാണു കണ്ടെത്തിയത്. ഫ്രീസറിലും മറ്റും സൂക്ഷിച്ച നിലയിലായിരുന്നു ഇവ. മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടര്‍ന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.വി.വാസുനേതൃത്വം നല്കി. ഹെല്‍ത്ത്ഇന്‍സ്പക്ടര്‍ മുഹമ്മദ് ഇക്ബാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ വിനോദ് കുമാര്‍, അബൂബക്കര്‍ സിദ്ദിഖ്, വിഷ്ണു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: