ഇടുക്കി: വൈദ്യുതി മന്ത്രി എം.എം മണി മുഖ്യപ്രതിയായ അഞ്ചേരി ബേബി വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ പരാതിയില്‍ ഇന്ന് തൊടുപുഴ നാലാം അഡീഷണല്‍ കോടതി വിധി പറയും. കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്, എ.കെ. ദാമോദരന്‍ എന്നിവരെ പ്രതിപ്പട്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിനും ഇന്ന് തീര്‍പ്പുണ്ടാകും.
കേസില്‍ തിരിച്ചടിയുണ്ടായാല്‍ മണി മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരും. ബേബി വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പി ടി.യു സുനില്‍കുമാര്‍ നല്കിയ കുറ്റപത്രത്തില്‍ എം.എം മണി, പാമ്പുപാറ കുട്ടന്, ഒ.ജി. മദനന് എന്നിവരായിരുന്നു പ്രതികള്‍. കുട്ടന് കൊലയാളി സംഘത്തിലുണ്ടായിരുന്നു.
ഗൂഢാലോചന കേസിലെ പ്രതിയായ കെ.കെ ജയചന്ദ്രന്, എ.കെ ദാമോദരന്‍ എന്നിവരെ ഉള്‍പ്പെടുത്താതെയാണ് അന്വേഷണ ഉദ്യോഗസ്ഥന് കുറ്റപത്രം നല്‍കിയത്. വിധി എതിരായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഞ്ചേരി ബേബിയുടെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: