ലാഗോസ്: ദക്ഷിണ നൈജീരിയയില്‍ പള്ളി തകര്‍ന്ന് 60 പേര് മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. യുയോയിലെ റീജണേഴ്സ് ബൈബിള്‍ ചര്‍ച്ചാണ് തകര്‍ന്നു വീണത്.
ആരാധന നടന്നു കൊണ്ടിരുന്ന സമയത്താണ് പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണത്. അപകടം സംഭവിക്കുമ്പോള്‍ സ്റ്റേറ്റ് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ പള്ളിക്കകത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: