മനസ്സിനെയും ഇന്ദ്രിയങ്ങളെയും വശീകരിച്ച യോഗി പ്രശാന്തമനസ്സോടുകൂടിയവനായിത്തീരുന്നു. ആ യോഗിയുടെ മനസ്സ് തിരമാലകള്‍ ഇല്ലാത്ത സമുദ്രംപോലെ നിശ്ചലമായിത്തീരും. ആ മനസ്സില്‍ രജോഗുണത്തിന്റെയോ തമോഗുണത്തിന്റെയോ തിരമാലകള്‍ പൊങ്ങിവരില്ല. ആ യോഗി ജീവന്മുക്താവസ്ഥയില് എത്തിയിരിക്കുന്നു. താന്‍ ഭഗവാന്റെ അംശമായ ജീവാത്മാവാണ്, എന്ന ഉറച്ചതും ഉന്നതുമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആ യോഗിക്ക്, പുണ്യപാപങ്ങളോ അധര്‍മ്മ ധര്മ്മാദികളോ ഇല്ലാത്തതിനാല്‍ അകല്മഷന് എന്നുപറയാം. ആ യോഗിയെ ഉത്തമമായ സുഖം ആവേശിക്കുന്നു.
ഏതാണ് ആ ഉത്തമ സുഖം?
(6-28)
സമാധിയില്‍ സ്ഥിതിചെയ്യുന്ന യോഗി മനസ്സിനെ സച്ചിദാനന്ദ രസപൂര്ണനായ പരമാത്മാവിനോട് ചേര്‍ന്നുനിന്ന് ബ്രഹ്മാനന്ദ സുഖം, (ബ്രഹ്മസുഖ സ്പര്‍ശം) ആസ്വദിക്കാന്‍ ആരംഭിക്കുന്നു. സുഖം അന്തം, അവസാനം ഇല്ലാത്തതുമാണ്. ഇതുമാത്രമാണ് ഉത്തമമായ സുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: