10-പേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
37-പേര്‍ക്കെതിരെ കൊലക്കുറ്റം. പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കും കമ്പക്കാര്ക്കുമെതിരെ കൊലപാതക കുറ്റം. െ്രെകംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലാണിത്.
59-ലക്ഷം രൂപ ദല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ വച്ച് നൈജീരിയക്കാരന്റെ കൈയില്‍ നിന്ന് പിടിച്ചു. ഇതില്‍ 54 ലക്ഷവും പുതിയനോട്ടുകളായിരുന്നു. ബാക്കി പഴയ നോട്ടുകളും. ദല്‍ഹിയില്‍ നിന്ന് ഇയാള്‍ കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു.
70-ലക്ഷം രൂപയും വെങ്കല ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. 1932ല്‍ ബംഗ്ലാദേശിലെ ചാന്ദ്പൂരുലാണ് ഇദ്ദേഹം ജനിച്ചത.്
70-ലക്ഷം രൂപ ആദായ നികുതി വകുപ്പ് ഛത്തീസ്ഗഡില്‍ നിന്ന് പിടിച്ചു. ഇതില്‍ 43 ലക്ഷം പുതിയ നോട്ടാണ്. ഇതിനു പുറമേ 10.3 കോടി രൂപയുടെ വരുമാനം ഒരാള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.ഇയാളുടെ പേരടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: