ന്യൂദല്‍ഹി: സൈനികര്‍ പരാതികള്‍ ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യേണ്ടെന്നും അവ സൈന്യത്തിന്റെ ഉള്ളില്‍ തന്നെ അറിയിക്കാനും അഭ്യര്‍ഥിച്ച് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.
ഓരോ സൈനികന്റെയും പരാതികള്‍ അറിയാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ക്ക് എന്തു പരാതിയുണ്ടെങ്കിലും സൈന്യത്തിന്റെ മികച്ച പരാതി പരിഹാര സംവിധാനം വഴി അവ പരിഹരിക്കാം.പദവിയോ സ്ഥാനമോ ഒന്നും നോക്കാതെ ആര്‍ക്കും എന്നോട് നേരിട്ട് പരാതി അറിയിക്കാം. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരാതി പറയാതെ അവ നേരട്ടറിയിക്കൂ. പരാതി അറിയിക്കുന്നവരുടെ പേര് അടക്കമുള്ള വിവരങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കും.അദ്ദേഹം വ്യക്തമാക്കി.
സൈനികര്‍ക്ക് നല്കുന്ന ഭക്ഷണം മോശമാണെന്ന് ബിഎസ്എഫ് ജവാനും മറ്റും ട്വിറ്ററില്‍ പരാതി പോസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ അഭ്യര്‍ഥന. ദല്‍ഹിയില്‍ മനേക്ഷാ കേന്ദ്രത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: