മലപ്പുറം: തലശ്ശേരി അണ്ടല്ലൂരിലെ ബിജെപി പ്രവര്ത്തകന് സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കള്ളകഥയുമായി മന്ത്രി എം.എം.മണി. കൊല്ലപ്പെട്ട സന്തോഷ് ബിജെപി വിടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നുവെന്നും അതിന്റെ വൈരാഗ്യത്തില്‍ ബിജെപിക്കാരാണ് അദ്ദേഹത്തെ കൊന്നതെന്നുമാണ് മന്ത്രിയുടെ കണ്ടെത്തല്‍.
മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സന്തോഷ് വധക്കേസില്‍ പിടിയിലായവര്‍ക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. എല്ലാം മാധ്യമങ്ങളും പോലീസും ചേര്‍ന്നുണ്ടാക്കുന്ന കഥകളാണ്. പോലീസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, അത് നിങ്ങള്‍ വിശ്വസിക്കേണ്ടതില്ലാ എന്നായിരുന്നു മന്ത്രിയുടെ മറുപടി. എല്‍ഡിഎഫ് ഭരണകാലത്ത് സിപിഎമ്മുകാരെ വെറുതെ പോലീസ് പ്രതി ചേര്‍ക്കുമോയെന്ന ചോദിച്ചപ്പോള്‍, എല്ലാ പോലീസുകാരും ഞങ്ങള്‍ പറഞ്ഞാലൊന്നും കേള്‍ക്കില്ല. പോലീസുകാര്‍ക്കിടയിലും വ്യത്യസ്ത സ്വഭാവക്കാരുണ്ടെന്നും മണി പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ജീവിതപ്രശ്നം പറയുമ്പോള്‍ ബിജെപി അരിയുടെ കാര്യമാണ് പറയുന്നത്. കേന്ദ്രഭരണമെന്ന ഉമ്മാക്കി കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കാന്‍ നോക്കണ്ട. അക്രമ രാഷ്ട്രീത്തെ സിപിഎം പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: