ക്വാലാലംപൂര്‍: മലേഷ്യയിലെ ബെര്‍ണിയോ കടലില്‍ ബോട്ട് മറിഞ്ഞ് 28 ചൈനീസ് ടൂറിസ്റ്റുകളടക്കം 31 പേരെ കാണാതായി. ശനിയാഴ്ചയാണ് അപകടമുണ്ടായത്. കാണാതായ ബോട്ടിനായി തിരച്ചില്‍ നടത്തുന്നു. മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയാണ് അപകട വിവരം പുറത്തുവിട്ടത്.
കിഴക്കന്‍ മലേഷ്യയിലെ സബഹ് സംസ്ഥാനത്തെ കോട്ടകിനാബലുവില്‍ നിന്ന് പുലാവു മെന്‍ഗലം ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. എട്ട് കപ്പലുകളും രണ്ട് വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
കോട്ടകിനാബലുവും പുലാവു മെന്‍ഗലവും ഉള്‍പ്പെടുന്ന 400 നോട്ടിക്കല്‍ സ്ക്വയര്‍ മൈല്‍ ചുറ്റളവിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കാലാവസ്ഥ അനുകൂലമല്ലാത്തത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: