പാലക്കാട്:പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് ഭാരതപ്പുഴ സംരക്ഷണ ദിനം കൂടിയായി ആചരിക്കാനും ഭാരതപ്പുഴ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കാനും ഭാരതപ്പുഴ സംരക്ഷണ കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ഇതിനു മുന്നോടിയായി ജൂണ്‍ മൂന്നിന് ജില്ലയിലെ 150 ഓളം വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാല നടത്തും.സ്കൂളുകളിലുള്‍പ്പെടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.ജില്ലാ പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭാരതപ്പുഴ സംരക്ഷണം നടപ്പാക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,വിവിധ വകുപ്പുതല ഉദേ്യാഗസ്ഥര്‍,വിദ്യഭ്യാസ ഉപഡയറക്ടര്‍,കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി 26-ന്യോഗം ചേരും. ജൂണ്‍ അഞ്ചിന് വൃക്ഷതൈ നടീല്‍ നടത്താനും അവയുടെ സംരക്ഷണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: