ഇന്‍ഡോര്‍: കാഴ്ച പരിമിതരുടെ രണ്ടാം ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ടിനെയാണ് തകര്‍ത്തത്. ഇന്‍ഡോര്‍ ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 158 റണ്‍സെടുത്തു.
57 റണ്‍സെടുത്ത എഡ്വേര്‍ഡ് ജെയിംസാണ് ടോപ് സ്കോറര്‍.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 11 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്കു വേണ്ടി ഒപ്പണര്‍മാരായ സുഖറാം മാജി 67ഉം ഗണേശ് ബാബുബായ് മുന്ദാകര് 78 ഉം റണ്‍സ് വീതം നേടി.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: