ആരോഗ്യ നിഘണ്ടുവിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഒരു വാക്കാണ് അര്‍ബുദം. അര്‍ബുദമെന്നാല്‍ ജീവിതാവസാനമല്ല, ആഹാരശൈലിയില്‍ അല്പം ശ്രദ്ധിച്ചാല്‍ ജീവിതശൈലീ രോഗമായ അര്‍ബുദത്തെ പടിക്കു പുറത്തു നിര്‍ത്താം. ഇതാ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വില്ലനായ അര്‍ബുദത്തെ അകറ്റാന്‍ കഴിയുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.
ബ്രോക്കോളി
ക്യാന്‍സറിനെ ചെറുക്കാന്‍ സഹയാകമാകുന്ന സള്‍ഫറാഫെയ്ന്‍, ഇന്‍ഡോള്‍സ് എന്നീ പോഷകങ്ങള്‍ ബ്രോക്കോളിയിലുണ്ട്. ബ്രോക്കോളിയും തക്കാളിയും ഇടകലര്‍ത്തിയ ഭക്ഷണം ശീലമാക്കുന്നത് സ്തനാര്‍ബുദത്തെ ചെറുക്കുന്നതിനു സഹായകമാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്
മുന്തിരി
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ, പ്രോസ്ട്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന അര്‍ബുദത്തെ പ്രതിരോധിക്കാനും വരാനുള്ള സാധ്യത കുറയ്ക്കാനും മുന്തിരി സഹായിക്കും.
വെളുത്തുള്ളി
സര്‍വരോഗ സംഹാരിയെന്നാണ് വെളുത്തുള്ളി പൊതുവേ അറിയപ്പെടുന്നത്. ആന്റിബയോട്ടിക്കുകളെക്കാള്‍ കരുത്തനായ അണുനാശിനിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ഗന്ധം അര്‍ബുദത്തിന്റെ കാരണമായ അണുക്കളുടെ വ്യാപനത്തെ തടയുമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത പകുതിയോളം തടയാനാവുമെന്ന പഠനങ്ങള്‍ ഇതിനോടകം തന്നെ നടന്നിട്ടുണ്ട്. ക്യാന്‍സറിന് പുറമേ ദഹനപ്രക്രിയയിലും പ്രഥമസ്ഥാനമാണ് വെളുത്തുള്ളിക്കുള്ളത്. അമിതവണ്ണം, ദഹനം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതില്‍ വെളുത്തുള്ളിയുടെ സ്ഥാനം ഏറെ വലുതാണ്.
ഗ്രീന്‍ ടി
ഗ്രീന്‍ ടീ വായിലെ അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ മികച്ച ശേഷിയുള്ള വിഭവമാണ് ഗ്രീന്‍ ടി. ആരോഗ്യകരമായ കോശങ്ങളെ സംരക്ഷിക്കുകയും അര്‍ബുദ കോശങ്ങളെ തടയുകയും ചെയ്യുന്ന ഗ്രീന്‍ ടീയെ ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച പാനീയമായാണ് വിലയിരുത്തുന്നത്. ദഹന പ്രക്രിയയ്ക്കും അമിതവണ്ണം തടയാനും ഗ്രീന്‍ ടീ ഉത്തമസഹായിയാണ്.
ഇലക്കറികള്‍
ഇലക്കറികളില്‍ കൂടുതലായി ആന്റിഓക്സിഡന്റുകള്‍ ബീറ്റാ കരോട്ടിന്‍ തുടങ്ങിയ വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കാന്‍ ഇത് സഹായിക്കും.അര്‍ബുദത്തെ അകറ്റാന്‍ ചീരയും, ഗ്രീന്‍ ഇലക്കറികളും അനുദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കിവി
വിറ്റാമിന്‍ സി സമ്പന്നമായ ഒരു ഫലമാണ് കിവി.പഴങ്ങളില്‍ കേമിയെന്നാണ് കിവി പഴം അറിയപ്പെടുന്നത്. 42 കലോറി ഊര്‍ജം ഒരു കിവിപ്പഴത്തില്‍ നിന്ന് ലഭിക്കുന്നു. 69 ഗ്രാമുള്ള പഴത്തില്‍ വിറ്റമിന്‍ സി, കെ, ഇ, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്നിഷ്യം എന്നിവ അടങ്ങീരിക്കുന്നു. കൂടാതെ ഫോളിക് ആസിഡ്, കാല്‍ഷ്യം, കോപ്പര്‍,അയണ്‍, മഗ്നിഷ്യം, സിങ്ക് എന്നിവയാലും സമ്പന്നമാണ്. കിവിയില്‍ പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. സ്ഥിരമായി കിവി കഴിക്കുന്നത് ക്യാന്‍സര്‍ വരുന്നത് തടയുന്നു.
തക്കാളി
പുരുഷന്മാരില് കണ്ടുവരുന്ന പ്രോസ്ട്രേറ്റ് ക്യാന്‍സറിനെ തടുക്കാന്‍ കഴിയുന്ന പച്ചക്കറിയാണ് തക്കാളി. തക്കാളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രസോട്രേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത 20 ശതമാനമായി കുറയുമെന്ന് ഗവേഷകരുടെ പഠനം തെളിയിക്കുന്നു. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍ ആഴ്ചയില്‍ 20 തക്കാളി വരെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ ആള്‍ക്കാരില്‍ പ്രോസ്ട്രേറ്റ് ക്യാന്‍സറിനുള്ള സാധ്യത 18 ശതമാനം വരെ കുറഞ്ഞതായി പഠനം തെളിവാക്കുന്നു. ചര്‍മ്മ സംരക്ഷണത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി
ക്യാരറ്റ്
ക്യാരറ്റിലെ കരാറ്റിനോയ്ഡ് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എന്നതിന് അപ്പുറം ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധവും തീര്‍ക്കും. രോഗം വരുന്നിനേക്കാള് നല്ലത് രോഗപ്രതിരോധമാണെന്നിരിക്കെ ആഹാരശൈലിയിലൂടെ ജീവിത ശൈലിയെ കൈപ്പിടിയിലാക്കാനാണ് ശ്രമിക്കേണ്ടത്. ഏത് രോഗത്തേയും പോലെ അര്‍ബുദത്തേയും ചങ്കുറപ്പോടെ നേരിടാന്‍ പഠിക്കുക. ആരോഗ്യമുള്ള മനസ്സാണ് ആരോഗ്യമുളള ശരീരത്തിന്റെ അടിസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: