ബംഗളൂരു: മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ നഗരത്തിലെ എടിഎമ്മിനുള്ളില്‍ വെച്ച് വെട്ടി പരിക്കേല്‍പ്പിച്ച പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലായി. ആന്ധ്രാപ്രദേശിലെ മദുലരപ്പുരം ഗ്രാമത്തില്‍ നിന്നാണ് പ്രതിയായ മദുകര്‍ റെഡ്ഢിയെയാണ് പോലീസ് അറസ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയും കോര്പറേഷന് ബാങ്ക് സര്‍വീസ് മാനേജറുമായ ജ്യോതി ഉദയ് 2013 നവംബര്‍ 13 നാണ് ക്രൂരമായ അക്രമത്തിനിരയായത്. പണമെടുക്കാന്‍ എടിഎമ്മില്‍ കയറിയ യുവതിക്ക് പിന്നാലെ പ്രതിയും കയറുകയായിരുന്നു.
യുവതിയോട് പണമെടുക്കാന്‍ പ്രതി ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് പ്രതി യുവതിയെ വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവതിയുടെ എടിഎമ്മും ഹാന്‍ഡ് ബാഗുമായി കടന്ന് കളയുകയായിരുന്നു. അവശ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: