പാട്യാല: സ്വന്തം അച്ഛനെ അഞ്ചുവര്‍ഷം വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച പാട്യാല സ്വദേശി ജസ്പാല്‍ സിംഗിന് മൂന്ന് മാസം തടവ്. പാട്യാലയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ്ശിക്ഷ വിധിച്ചത്.
അച്ഛന് ഗുര്‍ബജന്‍ സിംഗിനെ ജസ്പാല്‍ അഞ്ചുവര്‍ഷം വീട്ടില്‍ പൂട്ടിയിടുകയായിരുന്നു.
അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 23ന് ജില്ലാ ഭരണാധികാരികളെത്തി ഗുര്‍ബജന്‍ സിംഗിനെ മോചിപ്പിച്ചു. അന്ന് അദ്ദേഹത്തിന് 80 വയസായിരുന്നു. ക്രൂരകൃതം ചെയ്ത ജസ്പാലിന് ശിക്ഷ കുറഞ്ഞുപോയെന്ന് സംഭവത്തിന് ദൃക്സാക്ഷികളായ അയല്‍ക്കാര്‍ ആരോപിച്ചു.
വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
തടവില്‍ നിന്ന് മോചിതനായ ഗുര്‍ബജന്‍ സിംഗ് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം മരിച്ചു. ഗുര്‍ബജന്‍ സിംഗിംന് ജസ്പാലിനെ കൂടാതെ ഒരുമകനും മകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: