വാഷിങ്ങ്ടണ്‍: ലോകത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് പാക്കിസ്ഥാനാണെന്ന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ പാക്കിസ്ഥാനിലെ മുന്‍ മേധാവി കെവിന് ഹള്ബര്ട്ട്.
ഭീകര സംഘടനകളും തകര്‍ന്ന സമ്പദ് വ്യവസ്ഥയും അതിവേഗം വളരുന്ന അവരുടെ ആണവ ശക്തിയുമാണ് പാക്കിസ്ഥാനെ ലോക ത്തിന് ഭീഷണിയായ രാജ്യമായി മാറ്റുന്നത്. 330 ലക്ഷം ജനങ്ങളുള്ള അഫ്ഗാനിസ്ഥാന് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നത്.
എന്നാല്‍ 1820 ലക്ഷം ജനങ്ങളുള്ള അഫ്ഗാനേക്കാള്‍ അഞ്ച് മടങ്ങ് വലിപ്പമുള്ള, ആണവായുധമുള്ള, തകര്‍ന്ന സമ്പദ്വ്യവസ്ഥയുള്ള, ആറാമത്തെ ജനസംഖ്യയുള്ള, ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്കുള്ള പാക്കിസ്ഥാനാണ് അതിനേക്കാള്‍ വലിയ ഭീഷണി. ലോകത്തിന് ഏറ്റവും ആപല്ക്കാരിയായ രാജ്യമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: