ന്യൂദല്‍ഹി: ഇന്നലെ നിലവില്‍ വന്ന പാചകവാതകവില വര്‍ദ്ധന സബ്സിഡിയുള്ള ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് ഇന്നലെ മുതല്‍ 86 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ദല്‍ഹിയില്‍ സിലിണ്ടര്‍ ഒന്നിന് 737 രൂപ നല്‍കണം. ഇതില്‍ 303 രൂപ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ സബ്സിഡിയായി ലഭിക്കും. ഉപഭോക്താവ് നല്‍കേണ്ട തുകയായ 434 മാറ്റമില്ലാതെ തുടരും.
ഇന്നലെ രാവിലെ മുതല്‍ മലയാള ദൃശ്യമാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത സംപ്രേക്ഷണം ചെയ്തത് ശ്രദ്ധയില്‍ പെട്ടെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാധാരണക്കാരെ ബാധിക്കാത്തതാണ് വിലവര്‍ദ്ധനവെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. സബ്സിഡി തുകയും വിലയ്ക്ക് സമാനമായി വര്‍ദ്ധിപ്പിച്ച വിവരം മാധ്യമങ്ങള്‍ മറച്ചുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: