കോട്ടയം: എട്ടുവര്‍ഷമായി തരിശായ മെത്രാന് കായലില്‍ കൃഷിചെയ്ത നെല്ലിന്റെ വിളവെടുപ്പ് 11ന് നടക്കും. മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൊയ്ത്തുത്സവമായിട്ടാണ് വിളവെടുപ്പ് നടക്കുക.
ശനിയാഴ്ച രാവിലെ എട്ടിന് പരമ്പരാഗത വേഷത്തില്‍ കൊയ്ത്തരിവാളുമായി എത്തുന്ന 101 സ്ത്രീകള്‍ കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ നെല്‍ക്കതിരുകള്‍ കൊയ്തെടുക്കുവാന്‍ തുടങ്ങും. കുമരകം ഗ്രാമപഞ്ചായത്തിനൊപ്പം കൃഷി വകുപ്പാണ് പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
ധനമന്ത്രി തോമസ് ഐസക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കും. ചടങ്ങിനെത്തുന്ന മന്ത്രിമാരെയും മറ്റും കുമരകം കരിയില്‍ പാലത്തിനു സമീപത്തുനിന്ന് ജലവാഹനങ്ങളുടെ അകമ്പടിയോടെ മെത്രാന് കായലിലേക്ക് ആനയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: