കോഴിക്കോട്: കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ഉത്കണ്ഠാജനകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങള്‍ പീഡന കേന്ദ്രങ്ങളാകുകയാണ്. ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലെയുള്ള സമിതികള്‍ പീഡകരുടെ ഒളിത്താവളമായി മാറി. കുട്ടികളെ പീഡിപ്പിക്കുന്നവരെ സംരക്ഷിക്കാനാണ് ഇവ ശ്രമിക്കുന്നത്.
ഇത് ഭരണകൂടത്തിന്റെ അനാസ്ഥമൂലമാണ് സംഭവിക്കുന്നത്. കൊട്ടിയൂര്‍ പീഡനം ഐജിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: