തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പദ്ധതികളില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്ന് ഒ.രാജഗോപാല്‍. ഇവയെല്ലാം പേരു മാറ്റി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഒ.രാജഗോപാല്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.
വികസന വിഷയത്തില്‍ സഹകരിച്ച് നില്‍ക്കണം. സംഘര്‍ഷത്തിന്റെ സമീപനമല്ല വേണ്ടത്. നല്ല സ്വപ്നങ്ങള്‍ വരച്ച് കാട്ടുന്നതോടൊപ്പം പ്രയോഗിക മാക്കാനുള്ള നടപടിയും സ്വീകരിക്കണം. വികസനത്തിനാവശ്യമുള്ള 25,000 കോടി രൂപ കിഫ്ബിക്ക് എവിടെനിന്ന് കിട്ടുമെന്ന് ഒര് നിശ്ചയവുമില്ല. കിഫ്ബി വെറും സങ്കല്‍പ്പമാണ്.
കഴിഞ്ഞകൊല്ലം ആറ്റുകാല്‍ ടൗണ്‍ഷിപ്പിനായി 100 കോടി നീക്കിവച്ചു. എന്നാല്‍ അക്കാര്യത്തില്‍ യാതൊരു നടപടിയും പിന്നീടുണ്ടായില്ല. ഈ ബജറ്റില്‍ നേമം മണ്ഡലത്തിലെ തിരുവല്ലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമാ തീയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുമെന്ന പ്രഖ്യപിച്ചിട്ടുണ്ട്. ഇത് ആറ്റുകാല്‍ പ്രഖ്യാപനം പോലെയാകരുത്. രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: