തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ എന്ജിനീറിങ് ആര്‍ക്കിടെക്ച്ചര്‍ കോഴ്സില്‍ 137 കോേളജുകളിലായി 14,654 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.
25 കോളേജുകളുള്ള എയ്ഡഡ് മേഖലയില്‍ 1953 സീറ്റുകളും 17ഗവ.കോളേജുകളില്‍ 25 സീറ്റുകളും ഒഴിഞ്ഞുകിടപ്പുണ്ട്. 19 സ്വാശ്രയ മെഡിക്കല്‍ കോേളജുകളില്‍ എംബിബിഎസിന് രണ്ടും എയ്ഡഡ് മേഖലയില്‍ ഒരു സീറ്റും ഒഴിഞ്ഞുകിടപ്പുണ്ട്.
ബിഡിഎസിന് സ്വാശ്രയ മേഖലയില്‍ 14 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. മെഡിക്കല്‍ ഇതര കോഴ്സുകളില്‍ സ്വാശ്രയ മേഖലയില്‍ 62സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു.
ബിഎഡ്,എംഎഡ് കോഴ്സുകളുടെ കാലാവധി ഒരു വര്‍ഷമെന്നത് രണ്ട് വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചതുകൊണ്ട് കുട്ടികളുടെ എണ്ണത്തില്‍ കുറവു വന്നതായി മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.
ഡിഗ്രി പ്ലസ് ബിഎഡ് ഇന്റഗ്രേറ്റഡ് കോഴ്സ് കേരള സര്‍വകലാശാലയില്‍ ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇത് പ്രായോഗികമല്ലെന്ന് അറിയിച്ചിട്ടുണ്ട്. ചട്ടപ്രകാരം ഈ കോഴ്സ് അനുവദിക്കാനാവില്ലെന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: