കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകന്റെ നടപടിയെ കുറിച്ച് ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷിക്കാന്‍ കമ്മിറ്റി. വൈസ് ചാന്‍സലര്‍ കെ.പി.അബ്ദുള്ഖാദറാണ് കമ്മിറ്റിക്ക് രൂപം നല്‍കിയത്.
അംഗങ്ങളില്‍ ഭൂരിപക്ഷവും ഇടതുപക്ഷ സഹയാത്രികരാണ്. കുറ്റാരോപിതനായ അധ്യാപകന് ഇടതുപക്ഷ അധ്യാപക സംഘടനയുടെ പ്രവര്‍ത്തകനായതിനാല്‍ അന്വേഷണം പ്രഹസനമാക്കാനുളള നീക്കമാണ് നടത്തുന്നത്. പുറത്തു നിന്നുളള ഏതെങ്കിലും ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഗണിതശാസ്ത്ര വിഭാഗം മേധാവിയായ ഡോ.ടി.വി.രാമകൃഷ്ണന് രണ്ടു മാസത്തേക്ക് അവധി നല്കിയ യൂണിവേഴ്സിറ്റി അധികൃതരുടെ നടപടിയും വിവാദമായി . വകുപ്പ് തലവന്് തുടര്‍ച്ചയായി രണ്ടു മാസം അവധി നല്കാന് വ്യവസ്ഥകളില്ല. ഇയാളെ രക്ഷിക്കാനുളള നീക്കത്തിന്റെ ഭാഗമാണ് അവധി അനുവദിച്ചതെന്നാണ് ആരോപണം.
പാലയാട് ആന്ത്രോപ്പോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഡോ.പ്രഫ.വിനീതമേനോന്‍, പ്രഫസര്‍മാരായ ജി.രാജു, പ്രസന്ന കുമാരി തുടങ്ങി 9 പേരേയാണ് അന്വേഷണ കമ്മിറ്റിയിലേക്ക് വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ വിസി നിയമിച്ച രണ്ടംഗസമിതി നടത്തിയ അന്വേഷണത്തില്‍ അധ്യാപകന് തെറ്റു ചെയ്തതായി കണ്ടെത്തിയിരുന്നു. മൂന്ന് വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വൈസ് ചാന്‍സലറാണ് രണ്ട് അദ്ധ്യാപികമാരടങ്ങിയ അന്വേഷണസമിതിയെ നിയോഗിച്ചത്.
വിദ്യാഭ്യാസമന്ത്രിക്ക് നല്കിയ പരാതി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് സദാശിവത്തിനും നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ഇന്നലെ സര്‍വ്വകലാശാലാ വിസിയില്‍ നിന്നും വിശദീകരണം തേടുകയും അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയമിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: