മലപ്പുറം: ശിശുക്ഷേമ സമിതി മലപ്പുറം ജില്ലാ ചെയര്മാന് ഷെരീഫ് ഉള്ളത്തിലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. അമ്മ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച കുട്ടിയെ അനധികൃതമായി കൈമാറ്റം ചെയ്ത സംഭവത്തിലാണ് നടപടി.
മൂന്നുവര്‍ഷം മുമ്പ് ശിശുക്ഷേമ സമിതി ഏറ്റെടുത്ത നവജാത ശിശുവിനെ ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട്ടെ ഒരു സ്ഥാപനത്തിലേക്ക് കൈമാറിയെന്നാണ് പരാതി. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അധികാര ദുര്‍വിനിയോഗം നടന്നതായി ബോധ്യപ്പെട്ട അന്വേഷണ സംഘം ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാമൂഹ്യനീതി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 27-ാം വകുപ്പ് അനുസരിച്ചാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: