ആലത്തൂര്‍: ജില്ലയിലെ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതിനാല്‍ പല താലൂക്കുകളിലും അളവുതൂക്ക ഉപകരണങ്ങളുടെ വാര്ഷികമുദ്രണം മുടങ്ങുന്നു.
ആലത്തൂര്‍,മണ്ണാര്‍ക്കാട്,ഒറ്റപ്പാലം സര്‍ക്കിള്‍-2 എന്നീ താലൂക്ക് സര്‍ക്കിളുകളിലും ഫ്ളൈയിങ് സ്ക്വാഡിലും ഇന്‍സ്പെക്ടര്‍മാരില്ല. ജില്ലാതലത്തിലുള്ള ഏകസീനിയര് ഇന്‍സ്പെക്ടറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. മിക്ക ജില്ലകളിലുംസമാനമായ സ്ഥിതിയാണ്.
ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുള്ള താലൂക്കുകളിലെല്ലാം സമീപതാലൂക്കിലെ ഇന്‍സ്പെക്ടര്‍ക്ക് അധികച്ചുമതല കൊടുത്തിരിക്കുകയാണ്. ചിലര്‍ക്ക് ഒന്നിലധികം സ്ഥലത്തെ അധികച്ചുമതല നല്‍കിയിട്ടുണ്ട്. ചിറ്റൂരിലെ ഇന്‍സ്പെക്ടര്‍ക്ക് ആലത്തൂര്‍, മണ്ണാര്‍ക്കാട് സര്‍ക്കിളുകളുടെ അധികച്ചുമതലയുണ്ട്.
ഫ്ളൈയിങ് സ്ക്വാഡിന്റെ കടകളിലെ പരിശോധനയും മന്ദഗതിയിലാണ്. വ്യാപാര സ്ഥാപനങ്ങളില്‍ അളവുതൂക്ക ഉപകരണങ്ങളില്‍ കൃത്രിമം നടത്താനുള്ള സാധ്യത കൂടുകയും ഇത് കണ്ടെത്താനുള്ള സാധ്യത കുറയുകയും ചെയ്യുകയാണ്. ഒരു സര്‍ക്കിളിന്റെ ഓരോ പഞ്ചായത്തിലെയും ഉപകരണങ്ങള്‍ പതിക്കേണ്ട സമയം ഒരുവര്‍ഷത്തെ നാല് പാദങ്ങളായി തിരിച്ച് വിഭജിച്ചു നല്‍കിയിട്ടുണ്ട്.
പുതുതായി ഒരു കച്ചവടക്കാരന് വാങ്ങുന്ന ഉപകരണം ജില്ലാതലത്തിലെ അസിസ്റ്റന്റ് കണ്ട്രോളര് ഓഫീസില്‍ ഉപകരണ വ്യാപാരി നേരിട്ട് മുദ്രണം ചെയ്താണ് നല്‍കുക.അടുത്ത തവണമുതല്‍ സര്‍ക്കിള്‍ ഓഫീസില്‍ പതിപ്പിച്ചാല്‍ മതി. അടുത്ത പതിക്കലിന്റെ സമയം ഒറിജിനല്‍ വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇന്‍സ്പെക്ടറില്ലാത്തതിനാല്‍ മുദ്രണം മുടങ്ങിയ വ്യാപാരിക്കും പ്രശ്നമുണ്ട്.
ഫ്ളൈയിങ് സ്ക്വാഡിന്റെ പരിശോധനയിലോ ഉപഭോക്താവിന്റെ പരാതിയുടെ പേരിലുള്ള കട പരിശോധനയിലോ ഇത് കണ്ടെത്തിയാല്‍ ഉപകരണം പിടിച്ചെടുക്കപ്പെടുകയും പിഴചുമത്തുകയും ചെയ്യും. യഥാസമയം മുദ്ര പതിപ്പിക്കാത്തതിന് 2,000 രൂപ പിഴയും മുദ്ര ഫീസായ 300 രൂപയും ഇതിന്റെ പകുതി അധികഫീസും അടയ്ക്കണം.
ഇപ്രകാരം മുദ്രവെക്കല്‍ മുടങ്ങിയ വ്യാപാരികളുടെ പട്ടികയുണ്ടാക്കി ജില്ലാ ഓഫീസ് മുഖേന സംസ്ഥാന കണ്ട്രോളര് ഓഫീസിലേക്കയച്ച് ഇവര്‍ക്ക് പിഴ ഒഴിവാക്കി കൊടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിന് പ്രത്യേക ഉത്തരവ് ഇറക്കേണ്ടതുണ്ട്. ഉത്തരവിറങ്ങിയാല്‍ മാത്രമേ പിഴ ഒഴിവാക്കിക്കിട്ടൂ.
പെട്ടിത്രാസ്, സ്പ്രിങ് ത്രാസ്, ഇലക്ട്രോണിക് ത്രാസ്, മദ്യശാലകളിലെ പെഗ് അളവുപാത്രം, ആയുര്‍വേദ മരുന്നു കടകളിലെ ഔണ്‍സ് ഗ്ലാസ് എന്നിവ വര്‍ഷത്തിലൊരിക്കലും കട്ടി ത്രാസ്, തുണക്കടയിലെ അളവുകോല്‍ രണ്ടുവര്ഷത്തിലൊരിക്കലുമാണ് മുദ്ര പതിക്കേണ്ടതെന്നിരിക്കെ ഉദ്യോഗസ്ഥ പരിമിതി മുദ്രണത്തെ ബാധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: