തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ സര്‍ക്കാര്‍ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഒ.രാജഗോപാല്‍ സഭയില്‍ പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തിന് അനുമതി നിഷേധിച്ചത് ശരിയായില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയക്കെതിരെയാണ് രാജഗോപാല്‍ പ്രതികരിച്ചത്.
മാര്‍ച്ച് 20നോ 21നോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം അനുവദിക്കണമെന്ന് കാട്ടിയാണ് സര്‍ക്കാര്‍ അനുമതി ചോദിച്ചത്. ആ സമയം പാര്‍ലമെന്റ് സമ്മേളനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി തിരക്കായിരുന്നിരിക്കാം.
അതിനാലാണ് കൂടിക്കാഴ്ചക്ക് സമയം അനുവദിക്കാത്തത്. റേഷനും വരള്‍ച്ചയും സംബന്ധിച്ചുള്ള അടിയന്തിര പ്രാധാന്യമുള്ള വിഷയമായതിനാലാണ് കൂട്ടുത്തരവാദിത്വമുള്ള കേന്ദ്ര മന്ത്രി സഭയിലെ പ്രധാനികളായ ആഭ്യന്തര മന്ത്രിയേയും ധനമന്ത്രിയേയും കണ്ട് ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിച്ചത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് കേരളീയജനതയെ അപമാനിക്കലെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുപോലെ അഭിപ്രായപ്പെട്ടത്. ഇതിനെതിരെയുള്ള സഭയുടെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: