തിരുവനന്തപുരം: ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്ന കേരള ജനറിക് സ്റ്റോറുകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസസിന്റെ മേല്‍നോട്ടത്തിലാകും ഇത് ആരംഭിക്കുക.
വിലകൂടിയ ബ്രാന്‍ഡഡ് മരുന്നുകള്‍ ഉപയോഗിക്കുന്നത് വഴിയുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ ആരംഭിക്കുന്നത്. ആദ്യ പടിയായി അഞ്ച് മെഡിക്കല്‍ കോളേജുകളിലും എറണാകുളം ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും കൗണ്ടറുകള്‍ ആരംഭിക്കാനാണ് ആലോചന.
സമീപഭാവിയില്‍ കാരുണ്യ ഫാര്‍മസികളിലേക്കും വ്യാപിപ്പിക്കും. വ്യാപകമായി ഉപയോഗിക്കുന്ന 111 മരുന്നുകളെ കണ്ടെത്തി അവയുടെ ഗുണനിലവാരത്തിനു കുറവു വരുത്താത്ത കമ്പനികളെ തെരഞ്ഞെടുത്താണ് മരുന്നുകള്‍ സംഭരിക്കുക. സംസ്ഥാനത്ത് 11 കാരുണ്യ ഫാര്‍മസികള്‍ കൂടി ആരംഭിക്കും.
മല്‍സ്യങ്ങളില്‍ രാസ വസ്തുക്കള്‍ കലര്‍ത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച 490 സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ സോഡിയം ബെന്സൊയേറ്റിന്റെയും 19 എണ്ണത്തില്‍ ഫോര്‍മാലിന്റെയും സാന്നിധ്യം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. 58 ഐസ് സാമ്പിള്‍ പരിശോധിച്ചതില്‍ 11 എണ്ണത്തില്‍ ഫോര്‍മലിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. മല്‍സ്യ വ്യാപാരികള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: