മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ 24കാരിയായ യുവതിയില്‍ നിന്ന് നീക്കം ചെയ്തത് 32 കിലോ ഭാരം വരുന്ന മുഴ! അപൂര്‍വ അണ്ഡാശയ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. 11 മാസത്തോളമായി അണ്ഡാശയത്തിലുണ്ടായിരുന്ന മുഴയാണ് നീക്കം ചെയ്തത്. വൈദ്യശാസ്ത്ര ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ മുഴ നീക്കം ചെയ്തിട്ടുണ്ടോയെന്ന് സംശയമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
10 നവജാത ശിശുക്കളുടെ ഭാരത്തിനു തുല്യമായ മുഴയാണ് നീക്കം ചെയ്തതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മുഴ വലുതാകാന്‍ തുടങ്ങിയതോടെ യുവതിയുടെ ആന്തരിക അവയവങ്ങള്‍ വരെ തകരാറിലായിത്തുടങ്ങിയിരുന്നു. യുവതിയ്ക്ക് നടക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ശ്വസിക്കുന്നതിനും വരെ തടസം നേരിടുകയും ചെയ്തിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം യുവതി സുഖംപ്രാപിച്ചുവരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: