കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായി 2016-17 വര്‍ഷം ഏര്‍പ്പെടുത്തിയിട്ടുള്ള ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. www.kshe-c.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ആകെ 1000 സ്കോളര്‍ഷിപ്പുകളാണുള്ളത്.
കേരളത്തിലെ ഗവണ്മെന്റ്/എയിഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലോ വാഴ്സിറ്റികളിലോ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവരെ പരിഗണിക്കില്ല. യോഗ്യതാ മാനദണ്ഡം വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
വെബ്സൈറ്റില്‍ ലഭ്യമാകുന്ന ഫോറത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട്എടുത്ത് ഫോട്ടോ പതിച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കുകയുംവേണം.
അര്‍ഹരായവരുടെ താല്‍ക്കാലിക ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. പരാതികള്‍ ഉണ്ടെങ്കില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കാം. പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ച് രണ്ടാഴ്ചക്കകം സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സ്കോളര്‍ഷിപ്പ്തുക അര്‍ഹരായവര്‍ക്ക് ബാങ്ക് വഴി വിതരണംചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.k shec.kerala.gov.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: