ന്യൂദല്‍ഹി: യാത്രക്കാര്‍ മോശമായി പെരുമാറുകയും വിമാനം വൈകിപ്പിക്കുകയും ചെയ്താല്‍ വന്‍തുക പിഴയീടാക്കാന്‍ എയറിന്ത്യ തീരുമാനിച്ചു.ഇതിനു പുറമേ ഇത്തരക്കാര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കും.
വഴക്കുണ്ടാക്കി വിമാനം ഒരു മണിക്കൂര്‍ വരെ വൈകിപ്പിച്ചാല്‍ അഞ്ചു ലക്ഷം രൂപയും രണ്ടു മണിക്കൂര്‍ വരെ വൈകിപ്പിച്ചാല്‍ പത്തു ലക്ഷം രൂപയും അതില്‍ കൂടുതല്‍ വൈകിപ്പിച്ചാല്‍ 15 ലക്ഷം രൂപയുമാണ് പിഴ ഈടാക്കുക.ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് എയറിന്ത്യയുടെ തീരുമാനം.
യാത്രക്കാര്‍ മോശമായി പെരുമാറുകയും എയറിന്ത്യാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എയറിന്ത്യ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം മൂന്നു സംഭവങ്ങളാണ് ഉണ്ടായത്.ഇവ ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്നതായും എയറിന്ത്യ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: