പാട്ന: രഘുപതി രാഘവ രാജാറാം, ബിജെപി കോ സന്മതി ദേ ഭഗവന്‍…( ഭഗവാനെ ബിജെപിക്ക് സദ്ബുദ്ധി തോന്നണേ..) പാടിയത് ഗാന്ധിജിയല്ല, ലാലു പ്രസാദ് യാദവ്. കഴിഞ്ഞ ദിവസം സ്വതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്ന ചടങ്ങ് ബീഹാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു.
ക്ഷണമുണ്ടായിട്ടും, കോടികളുടെ കാലിത്തീറ്റ കുംഭകോണത്തിലെ മുഖ്യപ്രതി ലാലു പങ്കെടുക്കുന്നുമെന്നതിനാല് ബിജെപി വിട്ടുനിന്നിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ലാലുവുള്ളതിനാല് താന്‍ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് രാജ്നാഥ് മുഖ്യമന്ത്രി നിതീഷിനെ അറിയിച്ചു.ഇതറിഞ്ഞപ്പോഴുള്ള ലാലുവിന്റെ പ്രതികരണമായിരുന്നു ഇങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: