മേട്ടുപ്പാളയം: കടുത്ത ചൂടില്‍ വെള്ളവും ഭക്ഷണവും കിട്ടാതെ പിടിയാന ചരിഞ്ഞു. കോയമ്പത്തൂരിലെ ശിരുമുഖൈ ഫോറസ്റ്റ് റേഞ്ചിലാണ് ചൊവ്വാഴ്ച 20 വയസ്സുള്ള ആനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ശിരുമുഖൈയ്ക്കടുത്ത ലിങ്കാപുരം വനാതിര്‍ത്തിയോട് ചേര്‍ന്ന അകഴിയോടു ചേര്‍ന്ന പ്രദേശമാണിത്.
ഭക്ഷണവും വെള്ളവും കിട്ടാതെ അലഞ്ഞുനടന്ന ആന അകഴിക്ക് അപ്പുറത്തെ ഗ്രാമത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തില്‍ ഇവിടെയെത്തിയതാകമെന്ന് വനപാലകര്‍ പറഞ്ഞു. സത്യമംഗലം കടുവാ സംരക്ഷണ കേന്ദ്രത്തിലെ മൃഗഡോക്ടര്‍ കെ.അശോകന് എത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം ജെസിബി ഉപയോഗിച്ച് സംഭവസ്ഥലത്ത് തന്നെ ജഡം മറവുചെയ്തു.
പോസ്റ്റ്മോര്‍ട്ടത്തില്‍ ആനയുടെ വയറ്റില്‍ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. മറ്റ് കാരണങ്ങള്‍ കണ്ടെത്താനായി ശരീരഭാഗങ്ങള്‍ ലാബിലേക്ക് അയച്ചു പരിശോധിക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: