Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്റെ അചിന്ത്യ മഹത്വം പറയാം, കേള്‍ക്കൂ (9-4)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 09:33 pm IST
in Samskriti

 

എന്റെ സ്വരൂപം നിങ്ങളുടെ ഭൗതിക നേത്രങ്ങള്‍ക്കൊണ്ട് കാണാനോ, ചെവികൊണ്ട് എന്റെ സ്വരൂപത്തിന്റെ സര്‍വോത്കൃഷ്ടമായ ഭാവത്തെപ്പറ്റി യഥാരൂപം കേള്‍ക്കാനോ കഴിയില്ല. കാരണം എന്റെ സ്വരൂപം സച്ചിദാനന്ദമയവും ചൈതന്യഘനവും കോടിസൂര്യന് തുല്യമായ കാന്തി പ്രവഹിക്കുന്നതുമാണ്.

എന്നില്‍ തന്നെയാണ്, ബ്രഹ്മാവ്-മുതല്‍ കീഴ്‌പോട്ട് ഉറുമ്പുവരെയുള്ള ദേവ-മനുഷ്യ-മൃഗ-പക്ഷി-വൃക്ഷലതാദികളും നിലനില്‍ക്കുന്നത്. മാത്രമല്ല, ഞാന്‍ എല്ലാത്തിന്റെയും അകത്തും പുറത്തും വ്യാപിച്ചുനില്‍ക്കുന്നു. ഒരു കുടത്തില്‍ വെള്ളം നിറച്ചുവച്ചിട്ടുണ്ടെങ്കില്‍ ആ വെള്ളത്തിന്റെ ആധാരം കുടമാണല്ലോ. അതുപോലെ ഞാന്‍ എല്ലാത്തിനും ആശ്രയമാണ്. തടാകത്തിലെ വെള്ളത്തില്‍ നുരയും പതയും പാവിയും നിറഞ്ഞുനില്‍ക്കുന്നു. നുരയിലും പതയിലും പാവിയിലും വെള്ളം വ്യാപിച്ചുനില്‍ക്കുന്നു.

സൂര്യനെയും ഉദാഹരിക്കാം

സൂര്യന്‍ എന്നു നാം പറയുമ്പോള്‍, സൂര്യഗ്രഹവും രശ്മികളും വെയിലും ഉള്‍പ്പെടുമല്ലോ. അപ്പോള്‍ നാമെല്ലാം ജീവിക്കുന്നത് സൂര്യനില്‍ തന്നെയാണ് സംശയമില്ല. വെയിലില്‍നിന്നുണ്ടാവുന്ന ഊര്‍ജം നമ്മില്‍ വ്യാപിച്ചുനില്‍ക്കുന്നതുകൊണ്ടാണ് നമുക്ക് പ്രവര്‍ത്തനശക്തി കിട്ടുന്നത്. ഇക്കാര്യമാണ് ”മയാതത വിദ്യാസര്‍വ്വം,” മത്സ്ഥാനി സര്‍വ്വഭൂതാനി എന്ന വാക്യങ്ങളുടെ താല്‍പ്പര്യം.

ശ്രീമഹാഭാരതം സഭാപര്‍വ്വത്തില്‍ സഹദേവന്‍ പ്രഖ്യാപിക്കുന്നതും നമുക്ക് ഉള്‍ക്കൊള്ളാം.

”ബുദ്ധിര്‍മനോമഹദ്‌വായുഃ

തേജോരഭഃ ഖം മഹീചയാ

ചതുര്‍വിധം ചയദ്ഭൂതം

സര്‍വ്വം കൃഷ്‌ണേ പ്രതിഷ്ഠിതം”

(=ബുദ്ധി, മനസ്സ്, മഹത്തത്ത്വം, വായു, തേജസ്സ്, നാം ജീവിക്കുന്ന ഈ ഭൂമി, നാലുവിധത്തില്‍ ജനിച്ചിട്ടുള്ള ജന്തുക്കള്‍ ഇവയെല്ലാം ഈ കൃഷ്ണനിലാണ് ഉറച്ചുനില്‍ക്കുന്നത്)

അങ്ങനെയാണെങ്കില്‍ കൃഷ്ണാ, അങ്ങ് എവിടെയാണ് സ്ഥിതിചെയ്യുന്നത്?.

ഞാന്‍ ഈ ഭൗതിക പ്രപഞ്ചത്തില്‍ എവിടെയുമല്ല വര്‍ത്തിക്കുന്നത്. ഗൃഹത്തിനുള്ളില്‍ വായു നില്‍ക്കുന്നതുപോലെയോ മാളത്തില്‍ സര്‍പ്പം കിടക്കുന്നതുപോലെയോ നില്‍ക്കുന്നില്ല എന്നു മനസ്സിലാക്കുക. സൂര്യന്റെ പ്രഭാവമായ വെയില്‍ നമ്മുടെ ഗൃഹത്തിനുള്ളില്‍ പ്രവേശിക്കുന്നുണ്ടെങ്കിലും സൂരഗ്രഹം പ്രവേശിക്കുന്നില്ല; ആകാശത്ത് നില്‍ക്കുന്ന ശ്രീകൃഷ്ണഭഗവാന്‍ പരമാത്മാവായി, അന്തര്യാമി രൂപത്തില്‍ എല്ലായിടത്തും ഉണ്ടെങ്കിലും നമുക്ക് യുക്തി ചിന്തകൊണ്ടോ വേദോപനിഷത്തുകള്‍, ബ്രഹ്മസൂത്രം മുതലായ പഠിച്ചോ ഭഗവാനെ കാണാന്‍ കിട്ടുകയില്ല.

എന്നാല്‍ പ്രേമലക്ഷണയായ ഭക്തിയുടെ പൂര്‍ണാവസ്ഥയില്‍ ആനന്ദിക്കുന്ന ഭക്തന്മാരുടെ അകത്തും പുറത്തും ആവിര്‍ഭവിച്ച് അവരെ ആനന്ദഭരിതരാക്കുകയും ചെയ്യും. ഈ കലിയുഗത്തില്‍ പോലും ഭഗവാന്‍ കുറൂരമ്മയുടെ കലത്തിനുള്ളിലും വില്വമംഗലത്തിന്റെ തേവാരവിഗ്രഹത്തിലും മേല്‍പ്പുത്തൂരിന്റെ മുന്‍പിലും -ഇങ്ങനെ ഈ ഭാരതഭൂമിയില്‍ അനേകം ഭക്തന്മാര്‍ക്ക് ഇന്ദ്രിയങ്ങള്‍ക്കു ഗോചരനായി വിഹരിച്ചിട്ടുള്ളത് ചരിത്രമാണല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

പുതിയ വാര്‍ത്തകള്‍

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.