ലളിതമായ ജീവിതത്തിലൂടെ ഏവരോടും സ്നേഹപൂര്‍വ്വമായി ഇടപഴകുന്ന മനുഷ്യസ്നേഹിയായിരുന്നു അന്തരിച്ച കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി അനില്‍ മാധവ് ദവെ. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ദേശീയ തലത്തില്‍ നടന്നു വരുന്ന പ്രകൃതി സംരക്ഷണ മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
അടുത്ത ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ നിളാ നദിയുടെ സംരക്ഷണത്തിന് നടക്കുന്ന ജനകീയ സദസില്‍ പങ്കെടുക്കാമെന്ന് ബിജെപി കേരള ഘടകത്തിന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഈ കത്ത് കഴിഞ്ഞ ദിവസം ബിജെപി ഓഫീസില്‍ കിട്ടിയിരുന്നു. 10 വര്‍ഷം മുമ്പ് നിളാ തീരത്ത് നടന്നിട്ടുള്ള നദീസംരക്ഷണ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
ദേശീയതലത്തില്‍ നദീസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. നര്‍മ്മദാ പരിക്രമക്കു സമാനമായ രീതിയില്‍ നിളാപരിക്രമക്ക് തുടക്കം കുറിയ്ക്കാനായി 2012ല്‍ അദ്ദേഹം ചെറുതുരുത്തിയിലെത്തിയിരുന്നു. രണ്ടുദിവസം പൂര്‍ണ്ണമായും നിളാനദീതീരത്ത് ചിലവഴിച്ചിരുന്നു. പറളി മുതല്‍ പൊന്നാനി വരെ യാത്ര ചെയ്തു. വേദ ഗ്രാമമായ പാഞ്ഞാളും അദ്ദേഹം സന്ദര്‍ശിച്ചു.
നിളാതീര ഗ്രാമങ്ങളെ പൈതൃകഗ്രാമങ്ങളാക്കി സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കാനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഭോപ്പാലില്‍ നടക്കുന്ന അന്താരാഷ്ട്ര നദീസമ്മേളനത്തില് തുടര്‍ച്ചയായി രണ്ടാംതവണയും നിളാനദിയുടെ പ്രശ്നങ്ങള്‍ അദ്ദേഹം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയത്. മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം നിളാസംരക്ഷണ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുന്നതിനിടെയാണ് ദവെയെ നമ്മുക്ക് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: