വെളുപ്പിനു ഇന്ന് എവിടെ നോക്കിയാലും നടത്തം കാണാം.വാഹനങ്ങള്‍ കടന്നുപോകും മുന്‍പ് റോഡിലും വഴിയിലും ഈ നടപ്പുണ്ട്.ഇന്ന് നടത്തം ഒരു ശീലം മാത്രമല്ല ജീവിതത്തിന്റെ ഭാഗം തന്നെയാ്ണ്.പണ്ടും നടപ്പ് ഉണ്ടായിരുന്നു.അന്നത് സ്വാഭാവികമായിരുന്നു.പഴമക്കാരുടെ കാലത്തായിരുന്നു ശരിക്കും നടപ്പു വിശേഷം.അവര്‍ സ്ക്കൂളിലേക്കും ജോലി സ്ഥലത്തുമൊക്കെ നടന്നു തന്നെയാണ് പോയിരുന്നത്.വണ്ടി ഏറെ ഇല്ലാത്തതിന്റെ പേരിലായിരുന്നില്ല ഈ നടപ്പ്. എന്താ നടന്നാല്‍ എന്നൊരു നിഷ്ക്കളങ്ക ചോദ്യംപോലെ അതവര്‍ക്ക് ആരോഗ്യത്തിന്റെയും പലതിന്റെയും ഭാഗമായിരുന്നു നിര്‍വചിച്ചു പറയാവുന്നതിലും അപ്പുറമാണത്.എന്തെങ്കിലും രോഗമുണ്ടെങ്കില്‍ അതിനെ പമ്പ കടത്താനും വരാവുന്ന രോഗത്തെ പ്രതിരോധിക്കാനും ഈ നടത്തമായിരുന്നു വഴി.
പിന്നേയും നടത്തമുണ്ടായിരുന്നുവെങ്കിലും നടപ്പുവിശേഷങ്ങളൊന്നും അധികമുണ്ടായിരുന്നില്ല.കഴിഞ്ഞ കുറക്കാലമായി രണ്ടുപേര്‍ തമ്മില്‍ കണ്ടാല്‍ ആദ്യം പറയുന്ന കാര്യങ്ങളില്‍ ഒന്ന് നടപ്പുതന്നെയാണ്.രാവിലേയോ വൈകിട്ടോ നടക്കുന്ന കാര്യം.അല്ലെങ്കില്‍ ഇന്നു നടന്നില്ലെന്ന പരിഭവം.ചിലര്‍ പറയുന്നതുകേട്ടാല്‍ ചിരിവരും,നടത്തം കണ്ടെത്തിയത് അവരെന്നു തോന്നും.ഫാഷനും പൊങ്ങച്ചവുമൊക്കെയാണ് ചിലര്‍ക്കു നടപ്പ് എങ്കിലും എന്തിന്റെ പേരിലാണെങ്കിലും നടത്തം നല്ലതു തന്നെ.
ഇന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മുന്നോട്ടുവെക്കുന്ന വ്യായാമങ്ങളില്‍ പ്രധാനമാണ് നടത്തം.ഹൃദ്രോഹം,പ്രമേഹം,കൊളസ്ട്രോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്ക്കും്അല്ലാത്തവയ്ക്കും നല്ല വ്യായാമ മുറയാണ് നടപ്പ്.രോഗമൊന്നും ഇല്ലെങ്കിലും ആരോഗ്യപ്രദാനമാണ് നടത്തം.പല രോഗങ്ങളേയും നടപ്പിലൂടെ പ്രതിരോധിക്കാം.നടത്തം വെളുപ്പിനോ വൈകിട്ടോ രാത്രിയോ ആകാം.വാഹനങ്ങളുടെ തിരക്കും മറ്റു ശല്യങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം.വെളുപ്പിനും രാത്രിയും വണ്ടികളുടെ പെരുപ്പം കാണില്ല.വെറുതെ പാട്ടുംപാടി നടന്നാല്‍പ്പോര അതിനുമുണ്ടൊരു പ്രത്യേകത.കൈവീശി ചുവടുകളകത്തി വേഗത്തില്‍ നടക്കണം.ആദ്യം സാവധാനം മതി.തുടര്‍ന്നു വേഗതയാകാം.വായു മലിനീകരണമോ അഴുക്കു കാഴ്ചകളോ ഇല്ലാത്തിടത്തുകൂടിയാവണം നടത്തം.അതു നടപ്പിനൊരു ശുദ്ധീകരണം കൂടി നല്‍കും.
നടപ്പിനോടൊപ്പം ഒരു കാഴ്ച സൗന്ദര്യവുമാകാം.നടപ്പിനിരുവശത്തും പച്ചപ്പോ നയനാനന്ദകരമായ മറ്റെന്തെങ്കിലുമോ ഉണ്ടെങ്കില്‍ അതു കണ്ടു നടക്കുന്നതു മനസിനു കുളിര്വേകും.
വാഹനങ്ങളും അതുപോലുള്ള സൗകര്യങ്ങളും ഇല്ലാത്തകാലത്തും മനുഷ്യന് സ്ഥലങ്ങളില്‍ എത്തിപ്പെടണമായിരുന്നു.ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ,നടത്തം.അങ്ങനെ മനുഷ്യന് നടത്തം ഒരു സംസ്ക്കാരമായിരുന്നു.പ്രത്യേകിച്ച് ഇന്ത്യയ്ക്ക്.നമ്മുടെ ഋഷിമാര്‍ സ്ഥലകാലങ്ങള്‍ പിന്നിട്ടത് നടന്നായിരുന്നു.അവര്‍ നടന്ന ദൂരം ആരളന്നു തീര്‍ക്കാന്‍.ബുദ്ധനും ഗാന്ധിയും നല്ല നടത്തക്കാരായിരുന്നു.നടന്നായിരുന്നു ശങ്കരാചാര്യര്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: