പെരിയ: നാട് വരള്‍ച്ചയില്‍ എരിയുമ്പോഴും ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുമ്പോഴും വില്ലേജോഫീസറുടെ മൂക്കിനു താഴെ കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകം. പുല്ലൂര്‍ വില്ലേജ് ഓഫീസ് ഉദയനഗര്‍ റോഡിന്റെ ഇടതു വശത്ത് ഉപ്പാട്ടിക്കുഴി എന്ന സ്ഥലത്താണ് വര്‍ഷങ്ങളായി കുന്നിടിച്ച് മണ്ണ് കടത്തിക്കൊണ്ടിരിക്കുന്നത്.
അഞ്ചു മുതല്‍ 20 മീറ്റര്‍ താഴ്ചയിലാണ് ഖനനം നടത്തിയിരിക്കുന്നത്. സംഘടിത മണ്ണ് മാഫിയകളുടെ ഭീഷിണി ഭയന്ന് പരിസരവാസികള്‍ പരാതിപ്പെടാന്‍ തയ്യാറാവുന്നില്ല. പരാതിപ്പെട്ടാലും അധികാരികളില്‍ നിന്ന് നടപടികളുണ്ടാവുന്നില്ലെന്ന് പ്രദേശവാശികള്‍ പറയുന്നു. വില്ലേജധികൃതര്‍ മാഫിയകള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നില്ല. രാത്രിയിലും രാവിലെ 9മണി വരെയുമാണ് ഖനനവും കടത്തും നടക്കുന്നത്.
ആറ് ഏക്കറിലധികം സ്ഥലത്തെ കുന്നുകള്‍ ഇല്ലാതായത് കൊണ്ട് ഈ പ്രദേശം കടുത്ത ജലക്ഷാമം നേരിടുന്നു. പുല്ലൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട ഉപ്പാട്ടിക്കുഴി കൂടാതെ എടമുണ്ട, കൊടവലം, ഉദയനഗര്‍, കരക്കക്കുണ്ട്, തടത്തില്‍, കേളോത്ത്, ഹരിപുരം തുടങ്ങി എല്ലാ സ്ഥലത്ത് നിന്നും മണ്ണ് ഖനനം ചെയ്ത് കടത്തുന്നു.് മണ്ണ് ഖനനമാഫിയകളുടെ നീരാളിപിടിത്തത്തില് നിന്ന് നാടിനെ രക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: