കല്ലേക്കുളങ്ങര: ശ്രീ ഏമൂര്‍ഭഗവതി ക്ഷേത്രം നവീകരണത്തിന് തുടക്കംകുറിച്ച് കലശകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തിന്റെയും പടിഞ്ഞാറെവശത്തുള്ള സംരക്ഷണഭിത്തിയുടെയും ശിലാസ്ഥാപനം ക്ഷേത്രം ഊരാളന്‍ കുറൂര്‍മന ഡോ.ഡി.ദാമോദരന്‍നമ്പൂതിരി നിര്‍വ്വഹിച്ചു.
തന്ത്രി കൈമുക്ക്മന വാസുദേവന്‍ നമ്പൂതിരിപ്പാട്, കലശകമ്മിറ്റി പ്രസിഡന്റ് ഡി.വി.കൃഷ്ണപ്രസാദ്,വൈസ്പ്രസിഡന്റ് ഉദയകുമാരി, സെക്രട്ടറി പി.ഉണ്ണികൃഷ്ണന്,ജോ.സെക്രട്ടറി സോഹന്‍,അച്യുതന്‍കുട്ടിമേനോന്‍, ജനാര്ദ്ദനന്, ദേവസ്വം മാനേജര്‍ മോഹനസുന്ദരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ഏകദേശം ഒന്നരേക്കറോളം വരുന്ന തീര്‍ത്ഥക്കുളം കല്ലേകുളങ്ങരയിലെ വലിയൊരു ജലസ്രോതസ്സാണ് കുളം വറ്റിച്ചിട്ടും അടുത്തുള്ള കിണറുകളിലെ ജലനിരപ്പിന് യാതൊരുകുറവും വന്നിട്ടില്ല എന്നതുതന്നെ ഹേമാംബികയുടെ വിശ്വാസികളെ ആശ്ചര്യപ്പെടുത്തുന്നു.
ക്ഷേത്രക്കുളം നവീകരിച്ച് ജലസ്രോതസ്സ് സംരക്ഷിച്ചതിനുശേഷം രണ്ടുവര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ പൂര്‍ണ്ണമായിട്ടുള്ള നവീകരണം നടക്കും.ജീര്‍ണ്ണോദ്ധാരണ നവീകരണ കലശകമ്മിറ്റിയാണ് ക്ഷേത്രനവീകരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: