മലപ്പുറം: ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് നാളെ ജില്ലയില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് തേഞ്ഞിപ്പലം കോഹിനൂര്‍ ശ്രീഗുരുദേവ നഗറിലും വൈകിട്ട് നാലിന് വണ്ടൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരമായ അയ്യങ്കാളി നഗറിലുമാണ് സ്വീകരണം.
കോഹിനൂരില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം കളരിപ്പണിക്കര്‍ ഗണക കണിശ സഭ ദേശീയ ഉപാദ്ധ്യക്ഷന്‍ ദേവീദാസ് നിര്‍വഹിക്കും. ടി.വി. രാമന് അദ്ധ്യക്ഷത വഹിക്കും.
വണ്ടൂരില്‍ മലബാര്‍ നായര്‍ സമാജം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.ആര്.ഭാസ്ക്കരപ്പിള്ള ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സംഘചാലക് എന്‍.എം.കദംബന്‍ അദ്ധ്യക്ഷനായിരിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
ഭൂരഹിതര്‍ക്ക് ഭൂമി, പട്ടിക വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി, സ്ത്രീ സുരക്ഷ, ക്ഷേത്ര വിമോചനം തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തിലൂടെ ഉന്നയിക്കും. 14ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്ര 29ന് സെക്രട്ടറിയേറ്റ് മാര്‍ച്ചോടെ തിരുവനന്തപുരത്ത് സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്, ജില്ലാ സംഘടനാ സെക്രട്ടറി പി.കെ.ശശിധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: