കൽപ്പറ്റ:നഞ്ചൻകോട് റെയിൽവെ പദ്ധതി അട്ടിമറിക്കാൻ ആസൂത്രിത ശ്രമമാണ് നടന്നത്.ഡി എം ആർ സിക്ക് പ്രാരംഭ ദശയിൽ നൽകേണ്ട പണം വരെ നൽകാതെ തുടക്കത്തിലേ പദ്ധതി അട്ടിമറിക്കാൻ മാർസിസ്റ്റ് പാർട്ടി നേതാക്കൾ ഗൂഡാലോചന നടത്തി.ഫണ്ടിന്റെ ലഭ്യതക്കായി ഡിഎംആർസി വകുപ്പ് സെക്രട്ടറി ജ്യോതിലാലിന് കത്തുകൾ അയച്ചെങ്കിലും ലഭ്യമാക്കിയില്ല.ഇതോടെ ഡിഎംആർസിയുടെ എല്ലാ ഓഫീസുകളും അടച്ചു പൂട്ടി.പദ്ധതിക്ക് കർണ്ണാടകം എതിരാണ് എന്നു പറഞ്ഞത് പച്ചക്കള്ളമാണ്. വനപ്രദേശത്തിൽ ഭൂമിക്കടിയിലൂടെ മുപ്പത്തി അഞ്ച് കിലോമീറ്റർ റെയിൽവെ ലൈനിന്റെ പ്ലാൻ ഡി എം ആർ സി നിർദ്ദേശിച്ചതോടെ കർണ്ണാടകത്തിന്റെ എതിർപ്പ് നിലച്ചു. പദ്ധതിയോടനുബന്ധിച്ച് ഏഴോളം കത്തുകൾ കേന്ദ്ര ഗവൺമെന്റ് കേരളത്തിന് കൈമാറിയിരുന്നു.പ്രൊജക്ടിൽ അൻപത്തി ഒന്നു ശതമാനം കേരളാ കണ്ണാടക സർക്കാരും നാൽപ്പത്തി ഒന്നു ശതമാനം റെയിൽവെ വകുപ്പും എന്നതായിരുന്നു ധാരണ.എൽ ഡി എഫ് ഗവൺമെന്റിന്റെ വികസന വിരുദ്ധത റയിൽവെ പദ്ധതി എന്ന വയനാട്ടുകാരുടെ സ്വപ്നത്തെ തകർത്തെറിഞ്ഞു. പി.കെ.കുഷ്ണദാസ് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി, പി.ജെ.ആനന്ദ് കുമാർ സ്വാഗതം പറഞ്ഞു, സജി ശങ്കർ അദ്ധ്യക്ഷത വഹിച്ചു, പി.സി.മോഹനൻ മാസ്റ്റർ, പള്ളിയറ രാമൻ, കെ.സദാനന്ദൻ, കൂട്ടാറ ദാമോദരൻ, അയൂബ് പാലച്ചാൽ. തുടങ്ങിയ എൻ.ഡി.എയുടെ പ്രമുഖ നേതാക്കൾ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: