ന്യൂദല്‍ഹി: ആയിരം കോടി രൂപയുടെ ബിനാമി സ്വത്തുകേസില്‍ മുന്‍കേന്ദ്രമന്ത്രിയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്.
പ്രമുഖ ബിസിനസുകാര്‍, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ എന്നിവരുടെ ദല്‍ഹി, ഗുഡ്ഗാവ്, രേവാരി തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളിലും വീടുകളിലുമായിരുന്നു റെയ്ഡ്. നൂറിലേറെ ഉദ്യോഗസ്ഥര്‍ പരിശോധനകളില്‍ പങ്കെടുത്തു. ലാലുവും, മകളും എംപിയുമായ മിസ ഭാരതി, ബീഹാര്‍ മന്ത്രിമാരായ രണ്ട് ആണ്‍മക്കള്‍ എന്നിവരുള്‍പ്പെട്ട ആയിരം കോടിയുടെ ബിനാമി സ്വത്തുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലാലു റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ ഇടപാടായിരുന്നു ഇത്.
















