കൊല്ലങ്കോട്: മുതലമട കരടിക്കുന്ന് തങ്കമണി കോളനിയില്‍ താമസിക്കുന്ന ആറ് വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചയാളെ രക്ഷപ്പെടുത്താന്‍ കൊല്ലങ്കോട് പോലീസ് കൂട്ടുനില്‍ക്കുന്നതായി ആരോപണം.
എറവാളര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ താമസിക്കുന്ന തങ്കമണി കോളനിയിലെ ചിന്നസ്വാമി എന്നയാളുടെ വീട്ടില്‍ താത്കാലികമായി കഴിയുന്നതിനായി എത്തിയ ബന്ധുക്കളുടെ കുട്ടിയാണ് ഇക്കഴിഞ്ഞ ദിവസം പീഡനത്തിന് ഇരയായത്. മുതലമട വടക്കേചള്ളയില്‍ ചിന്നപ്പ കൗണ്ടറുടെ മകന് മലയപ്പന് എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി നല്കി സമീപത്തുള്ള കുളിമുറിയിലേക്ക് കൊണ്ടുപോയാണത്രെ പീഡിപ്പിച്ചത്.
എന്നാല്‍ ഇക്കാര്യം പോലീസില്‍ സ്റ്റേഷനില്‍ അറിയിക്കുന്നതിനായി എത്തിയപ്പോള്‍, പെണ്‍കുട്ടിയോ കുടുംബമോ നേരിട്ട് എത്തി പരാതി നല്‍കണമെന്നായിരുന്നുവത്രെ കൊല്ലങ്കോട് പോലിസ് പറഞ്ഞത്.എസ്ഐയും ഇതെ ആവശ്യമാണ് ഉന്നയിച്ചത്. നാട്ടുകാര്‍ ആലത്തൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലങ്കോട് പോലീസ് പ്രാഥമികാ അന്വേഷണം നടത്തിയത്.
അതേ സമയം കോളനിയിലെത്തിയ പോലീസ് വളരെ മോശമായ രീതിയിലാണ് കേസിന്റെ അന്വേഷണ നടപടികള്‍ ആരംഭിച്ചതെന്നും പറയുന്നു.ഇരയായ ആറു വയസ്സുള്ള പെണ്‍കുട്ടിയോട് പോലിസ് വളരെ മോശമായ രീതിയില്‍ ചോദ്യം ചെയ്തുവെന്നും ചുണ്ടിക്കാണിക്കുന്നു.വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ വെച്ച് കുട്ടിയുടെ മനസിനെ വ്രണപെടുത്തുന്ന രീതിയിലാണത്രെ ചോദ്യം ചെയ്യലുണ്ടായത്.
പോലീസിന്റെ ഇടപെടല്‍ പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. വനിതാ പോലീസിന്റെ സാന്നിദ്ധ്യം പോലുമില്ലാതെയാണ് അവര്‍ ചോദ്യം ചെയ്യല്‍ നടത്തിയത്. പിന്നീട് നാട്ടുകാര്‍ പരാതി പറഞ്ഞപ്പോള്‍ വനിതാ പോലീസുമായി എത്തി ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു. എന്നാല്‍ അപ്പോഴും പുരുഷന്മാരായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു പെണ്‍കുട്ടിയോട് ഒട്ടും മയമില്ലാത്തവിധം പെരുമാറിയത്.
നശാരീരികവും മാനസികവുമായി പീഡനമേല്‍ക്കേണ്ടി വന്ന ആറു വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും, മാനുഷിക പരിഗണനകള്‍ നല്കി പെരുമാറുകയും ചെയ്യേണ്ട സാഹചര്യത്തിലും കാര്‍ക്കശ്യം നിറഞ്ഞ സമീപനമാണ് പോലീസസ്വീകരിച്ചത്. കേസ് ഒതുക്കി തീര്‍ക്കുന്നതിലുള്ള പോലീസിന്റെ താത്പര്യമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: