കോഴിക്കോട്: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജുവിന്റെ വധം സിപിഎമ്മിന് കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുകയില്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നുമുള്ള കോടിയേരിയുടെ പ്രസ്താവന ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം തികയും മുമ്പേ കണ്ണൂരില്‍ മാത്രം ഇതുവരെ ഏട്ട് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണത്തില്‍ സിപിഎം പ്രതിസ്ഥാനത്താണ്. ആസൂത്രിത ഗൂഡാലോചനയും പാര്‍ട്ടിയുടെ അംഗീകാരവും ഈ കൊലപാതകങ്ങള്‍ക്കെല്ലാം ഉണ്ടാകുന്നു എന്ന് വ്യക്തമായിട്ടും യഥാര്‍ത്ഥ പ്രതികളെയും ഗൂഡാലോചനക്കാരെയും പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ല. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സമാധാന ശ്രമത്തിനു ശേഷം നടന്ന രണ്ടു കൊലപാതകവും സിപിഎം മുന്‍കൈ എടുത്തു നടത്തി എന്നത് ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണ പരാജയമാണ്. സിപിഎം ഫാസിസത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.














