വടകര:സി.പി.എം.കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ ജാഥയ്‌ക്ക് വടകര കോട്ടപ്പറമ്പില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സി.പി.ഐ യ്‌ക്കും,നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം.മുന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐ.സ്വീകരിച്ച സമീപനങ്ങള്‍ക്കെതിരെയായിരുന്നു നേതാക്കളെ പേരെടുത്ത് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,കെ.ഇ.ഇസ്മായില്‍ എന്നിവരെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് വിമര്‍ശിച്ചത്.
കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന സി.പി.ഐ പൊതുയോഗത്തില്‍ ഇടതു പക്ഷ മുന്നണി അംഗീകരിച്ച പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മാത്രമേ പാര്‍ട്ടിയ്‌ക്ക് ബാധ്യതയുള്ളൂവെന്നു കാനം പറഞ്ഞതിന് മറുപടിയായാണ് സി.പി.എം.നേതാക്കളുടെ പ്രതികരണം.
പ്രകടന പത്രികയിലെ മുഴുവന്‍ പേജുകളും മറച്ചിട്ട് വായിച്ചു നോക്കാന്‍ സമയം കണ്ടെത്തണമെന്നും നേതാക്കള്‍ സി.പി.ഐ നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി.














