ബാലുശ്ശേരി: വിദേശ മദ്യഷാപ്പിനെതിരെ ശക്തമായ താക്കീതുമായി കാരാട്ടുപാറയില്‍ വമ്പിച്ച മദ്യ വിരുദ്ധ സമ്മേളനം നടന്നു. സ്വാമി ചിദാനന്ദപുരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉബൈദ് ബാഖവി, പ്രൊഫ.ഒ.ജെ ചിന്നമ്മ, പ്രൊഫ.ടി.എം.രവീന്ദ്രന്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഭരതന്‍പുത്തൂര്‍ വട്ടം, ജനപ്രതിനിധികളായ വി.കെ.ഷീബ,എന്‍.വി. ബഷീര്‍, കെ.ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.ടി.പി. നിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉമ മീത്തില്‍ സ്വാഗതവും എം.ഇ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
കാരാട്ടുപാറയിലോ പരിസര പ്രദേശത്തോ വിദേശമദ്യഷാപ്പ് തുറക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ കൊടുത്തും അനുവദിക്കില്ലെന്ന് സമ്മേളനം പ്രഖ്യാപിച്ചു. സര്‍ക്കാറിന് നിവേദനം നല്‍കുന്നതിനായുള്ള ഭീമ ഹര്‍ജിയിലേക്കുള്ള ഒപ്പുശേഖരണം ബാലുശ്ശേരി ബ്ലോക്ക് മെമ്പര്‍ വി.കെ.ഷീബ ഉദ്ഘാടനം ചെയ്തു.














