റെയില്‍വേ വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചാലക്കുടിേയാടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇന്നസെന്റ് എംപി ചാലക്കുടി റെയില്വേസ്റ്റേഷന് മുന്പില് സത്യഗ്രഹമിരിക്കാന്‍ പോകുന്നു! സത്യഗ്രഹത്തിന് സംഘാടകസമിതിയും രൂപീകരിച്ചിരിക്കുന്നു. ചുരുക്കത്തില്‍ സിനിമാതാരത്തിന്റെ സത്യഗ്രഹം പാര്‍ട്ടി ഒരാഘോഷമാക്കി മാറ്റുകയാണ്.
പ്രശസ്തനായ എംപി ചീഫ് പോപ്പുലരാറിറ്റിക്കുവേണ്ടി തുനിഞ്ഞിറങ്ങിയത് ലജ്ജാവഹമാണ്. ചാലക്കുടി സ്റ്റേഷനോട് അവഗണനയുണ്ടെന്നും അതു പരിഹരിക്കണമെന്നും എംപിക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ ദല്‍ഹിയിലെ റെയില്‍വേ മന്ത്രാലയത്തിനു മുന്‍പിലാണ് അദ്ദേഹം സത്യഗ്രഹമിരിക്കേണ്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ മണ്ഡലവാസികളെ ഇളക്കിമറിക്കാന്‍ അതിനു കഴിയില്ലെന്ന് പാര്‍ട്ടിക്ക് നന്നായി അറിയാം. ചാലക്കുടിയിലെ ഈ സത്യഗ്രഹം കണ്ട് ദല്‍ഹിയിലെ മന്ത്രാലയം ഞെട്ടിവിറക്കുമോ ആവോ?
പി.വി. അനന്തന്,
ചാലക്കുടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: