ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ സൈനിക കോടതികള്‍ സുതാര്യമല്ലെന്നും കുല്‍ഭൂഷണ്‍ ജാദവിന്‍േറതുപോലുള്ള കേസുകള്‍ സാധാരണകോടതികളില്‍ വിചാരണ ചെയ്യണമെന്നും ഐക്യരാഷ്‌ട്ര സഭ.
ജാദവിന്റെ കേസില്‍ ഇന്ത്യ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച സമയത്താണ് യുഎന്‍ പാക്ക് സൈനിക കോടതികളെ വിമര്‍ശിച്ചിരിക്കുന്നതും. പാക്ക് സൈനിക കോടതികള്‍ക്ക് സ്വാതന്ത്രമില്ല. അവ സുതാര്യമല്ല. അടച്ച മുറിയില്‍ പുറംലോകമറിയാതെയാണ് വിചാരണ. പീഡനങ്ങള്‍ക്ക് എതിരായ യുഎന്‍ സമിതി വ്യക്തമാക്കി.
ഭീകരതയുമായി ബന്ധപ്പെട്ട് സാധാരണജനങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ സൈനിക കോടതികളില്‍ വിചാരണ ചെയ്യുന്നത് ശരിയല്ല. ഭീകരബന്ധം സംശയിച്ച് ജനങ്ങളെ പിടിക്കാനും തടവില്‍ വയ്‌ക്കാനും സൈന്യത്തിന് വിപുലമായ അധികാരം നല്‍കിയിരിക്കുന്നതിനെയും യുഎന്‍ വിമര്‍ശിച്ചു.
















